Chirakuveeshi Male Lyrics
Writer :
Singer :
ചിറകു വീശി അകലുമേതോ
പറവ പോലെ പകലൊളി മായുകയായ്
വിജനതേ ഇനിയുമെന്നിൽ
വയലിൻ സിരകൾ ഉണരുമോ വെറുതേ
ഓർമ്മകൾ മറവികൾ ...
ജാലകവിരികളിൽ നിഴലായിളകുന്നു
മൗനമുടഞ്ഞൊരു മൺപാവകൾ പോൽ അരികിലുറങ്ങുന്നു
എവിടെയോ ഇലകൾ തോറും 
ശിശിര രാവിൻ മിഴിനീരടരുന്നു
ഏകാകിതയുടെ ആഴമുറഞ്ഞൊരു 
കടലിൻ വിരിമാറിൽ
സ്വപ്നത്തിന്റെ മുകിൽ ചിറകുള്ളൊരു കപ്പലണഞ്ഞെങ്കിൽ
വിവശമീ ഇരുളിലൂറും ഹിമകണങ്ങൾ പകലിൽ മാഞ്ഞിടുമോ
  (ചിറകു വീശി..)
Chiraku veeshi akalumetho
  parava pole pakaloli maayukayaay
  vijanathe iniyumennil
  vayalin sirakal unarumetho veruthe
Ormmakal maravikal 
  jaalakavirikalil nizhalaayilakunnu
  mounamudanjoru manpaavakal pol arikilurangunnu
  evideyo ilakal thorum 
  shishira raavin mizhineeradarunnu
ekaakithayude aazhamuranjoru 
  kadalin virimaaril
  swapnathinte mukil chirakulloru kappalananjenkil
  vivashamee iruliloorum himakanangal pakalil maanjidumo
  (Chiraku veeshi..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.



