
Bheekara Nimishangal songs and lyrics
Top Ten Lyrics
Pirannaal Innu Pirannaal Lyrics
Writer :
Singer :
പിറന്നാള്‍ ഇന്ന് പിറന്നാള്‍
പ്രിയദര്‍ശിനിയാം പൌര്‍ണമിപ്പെണ്ണിനു
പതിനേഴു തികയുന്ന തിരുനാള്‍
(പിറന്നാള്‍)
മഞ്ജു പീതാംബരം ഞൊറിഞ്ഞുടുത്തു
മൃഗമദം ചാലിച്ച് തൊട്ടു - നെറ്റിയില്‍
മൃഗമദം ചാലിച്ച് തൊട്ടു (മഞ്ജു)
പൂമുഖപ്പടിയില്‍ പൊന്നും കിണ്ടിയില്‍
പൂമുഖപ്പടിയില്‍ പൊന്നും കിണ്ടിയില്‍
സോമരസം പകര്‍ന്നു വെച്ചു
(പിറന്നാള്‍)
ഭൂമിയിലെ പൂക്കളും മാനത്തെ പൂക്കളും
പിറന്നാളുണ്ണാന്‍ ചെന്നു (ഭൂമിയിലെ)
ചന്ദനപ്പലകകള്‍ ഇരിക്കാന്‍ കൊടുത്തു
ചന്ദനപ്പലകകള്‍ ഇരിക്കാന്‍ കൊടുത്തു
സ്വര്‍ണ്ണത്തളികയില്‍ ചോറു കൊടുത്തു
(പിറന്നാള്‍)
പന്തലിലിരുന്നവര്‍ പിരിയും മുന്‍പേ
ചന്ദ്രഗ്രഹണം തുടങ്ങി - വീട്ടില്‍
ചന്ദ്രഗ്രഹണം തുടങ്ങി
രാജീവപുഷ്പസഖി മിഴിപൊത്തി
രാജീവപുഷ്പസഖി മിഴിപൊത്തി
രാഹു കേതുക്കള്‍ ഫണമുയര്‍ത്തി
(പിറന്നാള്‍)
pirannaal innu pirannaal
priyadarshiniyaam pournnamippenninu
pathinezhu thikayunna thirunaal
(pirannaal)
manjupeethaambaram njorinjuduthu
mrigamadam chaalichu thottu - nettiyil
mrigamadam chaalichu thottu (manju)
poomukhappadiyil ponnum kindiyil
poomukhappadiyil ponnum kindiyil
somarasam pakarnnu vechu
(pirannaal)
bhoomiyile pookkalum maanathe pookkalum
pirannaalunnaan chennu (bhoomiyile)
chandanappalakakal irikkaan koduthu
chandanappalakakal irikkaan koduthu
swarnnathalikayil choru koduthu
(pirannaal)
panthalilirunnavar piriyum munpe
chandragrahanam thudangi - veettil
chandragrahanam thudangi
raajeeva pushpasakhi mizhipothi
raajeeva pushpasakhi mizhipothi
raahu kethukkal phanamuyarthi
(pirannaal)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.