
Iruttente Athmavu songs and lyrics
Top Ten Lyrics
Irukanneerthullikal Lyrics
Writer :
Singer :
ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍ വച്ചു കണ്ടു മുട്ടി
കണ്ടു മുട്ടീയവര്‍ കണ്ടു മുട്ടി - പിന്നെ
കണ്ടു വന്ന സ്വപ്നത്തിന്‍ കഥ ചൊല്ലി
താമരപ്പൊയ്കയിലെ അരയന്നങ്ങളെപ്പോലെ
പ്രേമത്താല്‍ പരസ്പരം കൈ നീട്ടി(ഇരു)
അടുക്കുവാനവര്‍ക്കെന്നും കഴിഞ്ഞതില്ല
അകലത്താണകലത്താണിരു പേരും
കവിളിലേയ്ക്കൊഴുകുമ്പോള്‍ ഒരുമിയ്ക്കാമെന്നോര്‍ത്തു
കരളില്‍ പ്രതീക്ഷയുമായ് യാത്ര തുടര്‍ന്നു
കരളില്‍ പ്രതീക്ഷയുമായ് യാത്ര തുടര്‍ന്നു.. (ഇരു കണ്ണീര്‍)
അടുത്തതില്ല അവര്‍ അടുത്തതില്ല
ഒരു നെടുവീര്‍പ്പിന്‍ കൊടുങ്കാറ്റില്‍ അകന്നു പോയീ
മരണത്തിന്‍ ഭീകര മരുഭൂവില്‍ വീണൊരു
മഴത്തുള്ളി പോലെയവര്‍ തകര്‍ന്നു പോയി
മഴത്തുള്ളി പോലെയവര്‍ തകര്‍ന്നു പോയി(ഇരു കണ്ണീര്‍)
irukanneerthullikal orusundariyude
karimizhikalilvechu kandumutti
kandumutti avar kandumutti pinne
kanduvanna swapnathin kadhacholli
thaamarappoykayile arayannangaleppole
premathal parasparam kaineetti
adukkuvanavarkkennum kazhinjnjathilla
akalathanakalathaniruperum
kavililekkozhukumpol orumikkamennorthu
karalil pratheekshayumay yathrathudarnnu
karalil pratheekshayumay yathrathudarnnu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.