
Nathoon songs and lyrics
Top Ten Lyrics
Oru Kannil Oru Kadal Lyrics
Writer :
Singer :
ഒരു കണ്ണിൽ ഒരു കടലിളകും
കടലിൽ കോടിത്തിരയിളകും
കടലിൽ പ്രേമത്തിരയിൽ സ്വപ്നം
കളിവള്ളം തുഴയും
ആരുടെ കണ്ണിൽ ആരുടേ കണ്ണിൽ
ആരോമലാളേ നിൻ കണ്ണിൽ
(ഒരു കണ്ണിൽ...)
ഒരു ചുണ്ടിൽ പൂ വിരിയും
പൂവിലൊരായിരമിതൾ വിരിയും
പൊന്നൊളിയിതളിൽ നിന്നും
പ്രേമത്തേൻമധുവൂറിവരും
ആരുടെ ചുണ്ടിൽ ആരുടെ ചുണ്ടിൽ
ആരോമലാളെ നിൻ ചുണ്ടിൽ
(ഒരു കണ്ണിൽ..)
കവിളിൽ നാണച്ചുഴി വിടരും
ചുഴിയിൽ പ്രേമപ്പൂ വിടരും
ചുഴിയിൽ ഇളകും പൂവിന്നിതളുകൾ
പുതിയൊരു കഥ പറയും
ആരുടെ കവിളിൽ ആരുടെ കവിളിൽ
ആരോമലാളേ നിൻ കവിളിൽ
(ഒരു കണ്ണിൽ..)
orukannil oru kadalilakum
kadalil kodithirayilakum
kadalil premathirayil swapnam
kalivallam thuzhayum
aarude kannil aarude kannil
aromalaale nin kannil
oru chundil pooviriyum
pooviloraayiram ithal viriyum
ponnoliyithalil ninnum
premathen madhuvoorivarum
aarude chundil aarude chundil
aaromalaale nin chundil
kavilil naanachuzhi vidarum
chuzhiyil premappoovidarum
chuzhiyil ilakum premappoovinnithalukal
puthiyoru kadha parayum
aarude kavilil aarude kavilil
aaromalaale nin kavilil
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.