
Panimudakku songs and lyrics
Top Ten Lyrics
Viplavam Jayikkatte Lyrics
Writer :
Singer :
ഇങ്ക്വിലാബ് സിന്ദാബാദ്(2)
തൊഴിലാളി ഐക്യം സിന്ദാബാദ്(2)
രക്തസാക്ഷികൾ സിന്ദാബാദ്(2)
മുതലാളിത്തം ഒഴിയട്ടെ(2)
വിപ്ലവം ജയിക്കട്ടെ(2)
വിപ്ലവം ജയിക്കട്ടെ വിഗ്രഹങ്ങൾ തകരട്ടെ
വിശ്വപ്രകൃതിയെ വെല്ലുവിളിക്കും
വിപ്ലവം ജയിക്കട്ടെ(2)
തോറ്റില്ല തോറ്റില്ല തോറ്റിട്ടില്ല തൊഴിലാളി
വർഗ്ഗസമര പടയാളി
യുഗവിപ്ലവത്തിൻ തേരാളി
പടയാളീ തേരാളീ
സൂര്യനുദിക്കുന്നതവനു വേണ്ടി
ഭൂമി ചലിക്കുന്നതവനു വേണ്ടി
വെയിലും മഴയും മഞ്ഞും കാറ്റും
നിലാവുമവനു വേണ്ടി
വിത്തും വിയർപ്പും സ്വപ്നവുമിവിടെ വിതച്ചൂ
ഞങ്ങൾ വിതച്ചൂ
മുത്തും കതിരും പൂവും കനിയും മുളച്ചൂ
മണ്ണിൽ മുളച്ചൂ
പ്രയത്നമുദ്രകൾ മാറിൽ ചൂടിയ പ്രകൃതി നിന്നെ
വസന്ത പുഷ്പകിരീടം ചാർത്താൻ വരുന്നു ഞങ്ങൾ
ഇന്ത്യ ഞങ്ങടെ ജന്മഭൂമി
ഇവിടം ഞങ്ങടെ യാഗഭൂമി
പുതിയൊരു സംസ്കാരത്തിനു വേണ്ടി
പൊരുതും രണഭൂമി
രണഭൂമി രണഭൂമി രണഭൂമി
(വിപ്ലവം...)
inquilaab zindaabaad (2)
thozhilaali aikyam zindaabaad (2)
rakthasaakshikal zindaabaad (2)
muthalaalitham ozhiyatte (2)
viplavam jayikkatte (2)
viplavam jayikkatte
vigrahangal thakaratte
vishwaprakrithiye vellu vilikkum
viplavam jayikkatte (2)
thottilla thottilla
thottittilla thozhilaali
varggasamara padayaali
yugviplavathin theraali
padayaalee theraalee
sooryanudikkunnathavanu vendi
bhoomi chalikkunnathavanu vendi
veyilum mazhayum manjum kaattum
nilaavum avanu vendi
vithum viyarppum swapnavum ivide
vithachu njangal vithachu
muthum kathirum poovum kaniyum mulachu
mannil mulachu
prayatna mudrakal maaril choodiya
prakrithee ninne
vasantha pushpa kireedam chaarthaan
varunnu njangal
India njangade janmabhoomi
ividam njangad yaagabhoomi
puthiyoru samskaarathinu vendi
poruthum ranabhoomi
ranabhoomi ranabhoomi ranabhoomi
(viplavam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.