Aashrama Pushpame Lyrics

Writer :

Singer :




ആശ്രമപുഷ്പമേ അചുംബിത പുഷ്പമേ

അര്‍ച്ചനാ വേദിതന്‍ രോമാഞ്ചമേ(2)

 

തെളിയും പദ്മരാഗം ഒലിതൂവും നിന്‍ ചൊടിയില്‍

ഒരു പ്രേമവസന്തത്തിന്‍ ദ്രുതകവനം

ആമുഖ കാമനതന്‍ അലങ്കാര കന്ദളങ്ങള്‍

അബലനാമെന്നെയും കവിയാക്കി

ഒരുപ്രേമ കവിതഞാന്‍ എഴുതിടട്ടെ നിന്‍

അധരത്തില്‍ എന്നുമത് ശ്രുതിയിടട്ടെ...

(ആശ്രമ പുഷ്പമേ...)

 

 

ആ........ആ.......

വിടരുന്നു നീലജലം ഇളകുന്ന നിന്മിഴിയില്‍

ഒരുദാഹവസന്തത്തിന്‍ മധുരോദയം

ആസ്വര്‍ണ്ണരശ്മികള്‍തന്‍ അഭിലാഷ വര്‍ണ്ണരാജി

അനുകനാമെന്നെയും കവിയാക്കി

ഒരുപ്രേമകവിത ഞാന്‍ എഴുതിടട്ടെ നിന്‍

മിഴിത്തുമ്പില്‍ എന്നുമതു വിരിഞ്ഞിടട്ടെ

(ആശ്രമ പുഷ്പമേ...)

 

 

 

 

Aasrama pushpame achumbitha pushpame

archanaa vedi than romanchame (2)

 

Theliyum pathmaragam oli thoovum nin chodiyil

Oru premavasanthathin drutha kavanam

Aamukha kaamana than alankaara kandalangal

abalanaamenneyum kaviyaakki

oru prema kavitha njaan ezhuthidatte nin

adharathil ennumathu sruthiyidatte

(Aasrama pushpame...)

 

aa..aa,..

vidarunnu neelajalam ilakunnu nin mizhiyil

oru daaha vasanthathin madhurodayam

aa swarnna rashmikal than abhilaasha varnna raji

anukanaamenneyum kaviyaakki

oru premakavitha njan ezhuthidatte nin

mizhithumpil ennumathu virinjidatte

(Aasrama pushpame...)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.