
Arakkallan Mukkakallan songs and lyrics
Top Ten Lyrics
Pachamalappanamkuruvi Lyrics
Writer :
Singer :
പച്ചമലപ്പനംകുരുവി.. ഏയ്...
എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ?
മഷിനോട്ടത്തില്‍ കണ്ടോ?
ചന്ദനമരം കടഞ്ഞെടുത്തുള്ള വടിവും
സിന്ദൂരപ്പൊട്ടുതൊട്ട ചന്തമുള്ള മുഖവും
മാറത്തു നരിപ്പല്ലും തോളത്തു പൊക്കണവും
മാമ്പുള്ളിച്ചുണങ്ങുമുള്ള മാരനെ കണ്ടോ?
(പച്ചമല...)
വടമലക്കുന്നുകളില് വാകപൂത്ത കാലം
കുടിലില്നിന്നൊരുനാളില് വഴക്കിട്ടു പിരിഞ്ഞു
വൈകാശിവെയിലിലും തോരാത്തമഴയിലും
താനാക തേടിത്തേടി കുറത്തിഞാനലഞ്ഞൂ
(പച്ചമല...)
തെന്മലച്ചരുവിങ്കല് തെച്ചിവനം പൂത്തു
തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേര്‍ത്തു
പാച്ചോറ്റിപൂമുഖം പവിഴച്ചുണ്ടെവിടെ?
പണ്ടെന്നെ വിട്ടുപോയ പൊന്‍ കുറവനെവിടേ?
(പച്ചമല...)
pachamalappanamkuruvi ...eey
enne vittu poya kuravanikkoottathilundo?
mashinottathil kando?
chandanamaramkadanjeduthulla vadivum
sindoorappottu thotta chandamulla mukhavum
maarathu narippallum tholathu pokkanavum
maampullichonangumulla maarane kando?
(pachamalappanam...)
vadamalakkunnukalil vaakapootha kaalam
kudilil ninnoru naalil vazhakkittu pirinju
vaikaashiveyililum thoraatha mazhayilum
thaanaaka thedithedi kurathi njaanalanju..
(pachamalappanam...)
thenmalacheruvinkal thechivanam poothu
themmaanku paadippaadi kuyilocha nerthu
paachottimalarmukha pavizhachundevide?
pandenne vittupoya ponkuravanevide?
(pachamalappanam...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.