Top Ten Lyrics
Kannaadippuzhayude Lyrics
Writer :
Singer :
കണ്ണാടിപ്പുഴയുടെ കടവത്തു നില്‍ക്കണ
കണിക്കൊന്ന മലരണിഞ്ഞു ആദ്യമായ്
കണിമലരികളേ ഉണരുണരെന്റെ
കടിഞ്ഞൂല്‍ക്കുഞ്ഞിനു കണികാണാന്‍
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)
കുഞ്ഞിമണിച്ചുണ്ടത്ത് തൊട്ടുതേയ്ക്കാന്‍
പൊന്നു വേണം വയമ്പു വേണം
കണ്ണുറങ്ങി കനവു കാണാന്‍
പട്ടുകൊണ്ടു തൊട്ടില്‍ വേണം
താരാട്ടുപാട്ടു മൂളാന്‍ ചാരത്ത് അമ്മ വേണം
ആലോലമാട്ടാനായ് അച്ഛനരികില്‍ വേണം
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)
പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള്‍
മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം
ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ്
മുറ്റത്തൊരു പിച്ചകപ്പന്തല്‍ വേണം
കുട്ടിക്കുറുമ്പു കാട്ടി തട്ടിത്തടഞ്ഞു വീണാല്‍
മുത്തം കൊടുത്തെടുക്കാന്‍ മുത്തശ്ശിയമ്മയില്ലേ
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)
Kannadippuzhayude kadavathu nilkana
kanikkonna malaraninjoo - aadyamaai
Kanimalarukale unarunarente
kadinjool kunjinu kani kaanaan
Aariro aariro ariraro
Kunji manichundathu thottu thekkan
ponnu venam vayambu venam
Kannurangi kanavu kaanaan
pattu kondu thottil venam
Thaaraattu paattu moolan
chaarathu amma venam
Aalolam aattanai achanarikil venam
Aariro aariro ariraro
(Kannadippuzhayude)
Picha vechu picha vechu nadakkumbol mani
ocha kekkan paadasaram venam
Uchaveyil kollathirikkanai muttathoru
pichaka panthal venam
Kuttikkurumbu kaattee thatti thadanju veenal
Mutham koduthedukkan muthassiammayille
Aariro aariro ariraro
(Kannadippuzhayude)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.