
Oonjal songs and lyrics
Top Ten Lyrics
Vembanaattu Kaayalil Lyrics
Writer :
Singer :
VEMBANAATTU KAAYALIL NEENTHI NEERAADI
VEDAMALAYUDE MUDIYILAAKE PARIMALAM POOSI
VELA KALIYUDE CHUVADU VECHU CHOOLAVUM KUTTHI
VENAADAN THENNALALASAM PADI KADANNETTHI
(Vembanaattu...........)
SOORYA KIRANAMOLICHIRANGIYA PURA MURIKKULLIL
NJAANURANGI UNARNNU VERUTHE KIDADANNA NERAM
(Sooryakiranam................)
PATHIVUPOLEN ALAKARAAJIKAL VAKANNU MAATTI
SISIRA CHUMBANAMEKUVAANAVAN ARIKIL VANNETTHI
(Vembanaattu............)
SAYANA VIRIKALIL ALAKAL NEYTHUM KUSRUTHI KAANICHUM
AVIDE IVIDE ALANJU PAVANAN VELIYILEKKOZHUKI
(Sayana virikalil...............)
ATHUVARE CHIRI THOOKINNORARALI MALARITHALIL
ALASAMORU CHERU PARAHARAMEKIYAVAN PARANNE POYI
(Vembanaattu kaayalil..........)
വേമ്പനാട്ടുകായലില്‍ നീന്തി നീരാടി
വേടമലയുടെ മുടിയിലാകെ പരിമളം പൂശി
വേലകളിയുടെ ചുവടുവെച്ചു ചൂളവും കുത്തി
വേണാടന്‍ തെന്നലലസം പടികടന്നെത്തി
(വേമ്പനാട്ടുകായലില്‍.....)
സൂര്യകിരണമൊലിച്ചിറങ്ങിയ പുരമുറിയ്ക്കുള്ളില്‍
ഞാനുറങ്ങിയുണര്‍ന്നു വെറുതെ കിടന്നനേരം
(സൂര്യകിരണമൊലിച്ചിറങ്ങിയ.....)
പതിവുപോലെന്‍ അളകരാജികള്‍ വകഞ്ഞുമാറ്റി
ശിശിര ചുംബനമേകുവാനവനരികില്‍ വന്നെത്തി...
ആ...ആ..ആ....ആ...
(വേമ്പനാട്ടുകായലില്‍....)
ശയനവിരികളിലലകള്‍ നെയ്തും കുസൃതി കാണിച്ചും
അവിടെയിവിടെയലഞ്ഞു പവനന്‍ വെളിയിലേക്കൊഴുകി
(ശയനവിരികളിലലകള്‍.....)
അതുവരെ ചിരിതൂകി നിന്നൊരരളി മലരിതളില്‍
അലസമൊരു ചെറുപ്രഹരമേകിയവന്‍ പറന്നേപോയി...
ആ...ആ...ആ....ആ...
(വേമ്പനാട്ടുകായലില്‍....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.