Utharaayanakkili Paadi Lyrics

Writer :

Singer :




ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലെ

പൊന്നും വളയിട്ട വെണ്ണിലാവേ

നിന്നെ ഒന്നു ചുംബിച്ചോട്ടേ

ഉത്തരായനക്കിളി പാടി

 

കുറു നിരകൾ മാടിയൊതുക്കി

കുനു കൂന്തൽ നിറുകയിൽ കെട്ടി

അരയിൽ ജഗന്നാഥപ്പുടവ ചുറ്റി

മുത്തോലക്കുട ചൂടി മൂവന്തി പുഴ നീന്തി

മൺവിളക്കുമേന്തി വരും വെണ്ണിലാവേ

എൻ വികാരം നിന്നിൽ വന്നു നിറയുകില്ലേ

ഒരു നാൾ നിറയുകില്ലേ

ഉത്തരായനക്കിളി പാടി

 

മലർ മിഴിയാൽ കവിതയുണർത്തി

മധുര സ്മിതം ചുണ്ടിൽ വിടർത്തി

മാറിൽ കസവുള്ള കച്ച കെട്ടി

കർപ്പൂര തളികയുമായ്‌ കസ്തൂരി തിലകവുമായ്‌

നൃത്തമാടി ആടി വരും പെൺകിടാവേ

നിന്റെ ദാഹം എന്നിലേക്കു പകരുകില്ലേ

ഒരു നാൾ പകരുകില്ലേ

 

ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലെ

പൊന്നും വളയിട്ട വെണ്ണിലാവേ

നിന്നെ ഒന്നു ചുംബിച്ചൊട്ടേ

ഉത്തരായനക്കിളി പാടി

 

 

 

 

utharaayanakkili paadi unmaadiniye pole

ponnum valayitta vennilaave - ninne

onnu chumbichotte (utharaayana)

 

kurunirakal maadiyothukki

kunukoonthal nirukayil ketti

arayil jaganaadhan pudavachutti (kurunira)

mutholakkuda choodi moovanthippuzha neenthi

manvilakkumenthi varum vennilaave

en vikaaram ninnil vannu nirayukille

oru naal nirayukille

(utharaayana)

 

malarmizhiyaal kavithayunarthi

madhurasmitham chundil vidarthi

maaril kasavulla kachaketti (malarmizhiyaal)

karppoora thalikayumaay kasthoori thilakavumaay

nrithamaadi aadi varum penkidaave

ninte daaham ennilekku pakarukille

oru naal pakarukille

(utharaayana)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.