Top Ten Lyrics
Kanne Va Lyrics
Writer :
Singer :
കണ്ണേ വാ...കണ്ണേ വാ..
കനവേ വാ...കനവേ വാ
കണ്ണേ വാ...കണ്ണേ വാ..
കനവേ വാ...കനവേ വാ
തേങ്ങും കാറ്റില്‍ നിന്നെത്തേടി ഞാന്‍
വാടും പൂവില്‍ നിന്നെ കണ്ടൂ ഞാന്‍
മഴക്കാലമേഘം പോലെന്റെ ജന്മം
കേഴുന്നിതാ...നിനക്കായ് മാത്രം...
കണ്ണേ വാ...കണ്ണേ വാ..
ഈ മുളംകാടിന്റെ തൂമര്‍മ്മരങ്ങളില്‍
നിന്റെ നിശ്വാസം കേള്‍ക്കുന്നു ഞാന്‍
നീയില്ലയെങ്കില്‍ നിന്‍ സാന്ത്വനമില്ലെങ്കില്‍
ഞാനില്ലയെന്നും അറിയുന്നു ഞാന്‍
ഈ മരുഭൂവിലോ ഞാന്‍ തനിയേ...
എന്നു വരും നീ...എന്നു വരും
ഞാനെന്തു പറഞ്ഞു വിളിക്കും..
ഞാനെങ്ങിനെ നിന്നെ മറക്കും...
നീ വരൂ ...പ്രിയദേ ....
കണ്ണേ വാ...കണ്ണേ വാ..
തീരാത്ത വേദന നീറിപ്പുകഞ്ഞിന്നു
തോരാത്ത രാമഴ തീര്‍ത്തിടുമ്പോള്‍
പാതിവിടർന്നൊരീ പാതിരാച്ചന്ദ്രനും
പാടെ തളര്‍ന്നു മറഞ്ഞിടുമ്പോള്‍
കരിമഴക്കാറിന്‍ ഇരുൾക്കനവില്‍
ഒളിമിന്നല്‍ പോലെ മറഞ്ഞവളേ
എന്നോര്‍മ്മകള്‍ നൊന്തു വിളിപ്പൂ
നീ എവിടേ ...നീയിന്നെവിടേ...
ഒന്നു വരൂ പ്രിയദേ .....
(..കണ്ണേ വാ...കണ്ണേ വാ..)
Kanne vaa...kanne vaa..
kanave vaa...kanave vaa...
kanne vaa...kanne vaa..
kanave vaa...kanave vaa...
thengum kaattil ninnethedi njaan
vaadum poovil ninne kanduu njaan
mazhakkaala megham polente janmam
kezhunnithaa...ninakkaay maathram...
kanne vaa...kanne vaa..
ee mulam kaadinte thoomarmmarangalil
ninte nishwaasam kelkkunnu njaan
neeyillayenkil nin saanthwanamillenkil
njaanillayennum ariyunnu njaan
ee marubhoovilo njaan thaniye
ennu varum nee....ennu varum
njaanenthu paranju vilikkum..
njaanengine ninne marakkum...
nee varuu...priyade....
kanne vaa...kanne vaa..
theeraatha vedana neerippukanjinnu
thoraatha raamazha theerthidumpol
paathividarnnoree paathiraa chandranum
paade thalarnnu maranjidumpol
karimazhakkaarin irulkkanavil
oliminnal pole maranjavale
ennormmakal nonthu vilippuu
nee evide...neeyinnevide...
onnu varuu priyade.....
(kanne vaa...kanne vaa..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.