Poonilaavo Lyrics
Writer :
Singer :
പൂനിലാവോ പാലാഴിയോ പൂക്കും കൊതുമ്പിൻ പൂന്തോണിയോ
കുഞ്ഞിളം പൊയ്കയിൽ കൂവളം കൺകളിൽ
കൊതിയോടെ കാണ്മൂ ഞാൻ
മഞ്ഞിൽ മയങ്ങും മാമ്പൂക്കളോ
മാറിൽ തിളങ്ങും സിന്ദൂരമോ
തൂവിരൽ തുമ്പിനാൽ നീ തൊടും വേളയിൽ
പടരുന്നു ലോലമായ്
(പൂനിലാവോ...)
മൂളിപ്പാടും കാറ്റിൻ മുരളിയിൽ നിന്നു
ഒഴുകി വരുന്നു ശ്രീരാഗം
ഓളം തുള്ളിത്തൂവും പുഴയുടെ കാതിൽ കിളി മൊഴിയുന്നു ശൃംഗാരം
മാംഗല്യം...മാംഗല്യം നോറ്റിരിക്കും
മകരനിലാവാം പെൺകൊടിയേ
പുലർവാവിൻ പനിനീർക്കുടിലിൽ
നാളെ വെളുത്താൽ പൂവേളി
(മഞ്ഞിൽ മയങ്ങും..)
ഉണ്ണിക്കണ്ണൻ വാഴും കോവിലിൽ
നിന്നും ഉരുകിയുലാവും നവനീതം
എന്നെത്തേടിപ്പാടും ഗോപികയായ് നീ
ചുണ്ടിൽ വിടർത്തി ഹരിരാഗം
ആൽത്തറയിൽ
ആൽത്തറയിൽ പ്രാർത്ഥനയായ് ഭജനമിരിക്കും പ്രാവുകളേ
ശ്രീകലയായ് നെറുകിൽ ചാർത്താൻ
പൂത്തുവിരിഞ്ഞൊരു പൊന്മാല്യം
(പൂനിലാവോ..)
Poonilaavo paalaazhiyo pookkum kothumpin poonthoniyo
kunjilam poykayil koovalam kankalil
kothiyode kaanmoo njaan
manjil mayangum maampookkalo
maaril thilangum sindooramo
thooviral thumpinaal nee thodum velayil
padarunnu lolamaay
(Poonilaavo...)
Moolippaadum kaattin muraliyil ninnu
ozhuki varunnu sreeraagam
olam thullithoovum puzhayude kaathil kili mozhiyunnu srimgaaram
mamgalyam maamgalyam nottirikkum
makaranilaavaam penkodiye
pularvaavin panineerkkudilil
naale veluthaal pooveli
(Manjil mayangum..)
Unnikkannan vaazhum kovilil
ninnum urukiyulaavum navaneetham
ennethedippaadum gopikayaay nee
chundil vidarthi hariraagam
aaltharayil
aaltharayil praarthanayaay bhajanamirikkum praavukale
sreekalayaay nerukil chaarthaan
poothu virinjoru ponmaalyam
(Poonilaavo...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.