
Oru Kadankathapole songs and lyrics
Top Ten Lyrics
Sopaanasangeethalahariyil Lyrics
Writer :
Singer :
തിരുനടവാതില്‍ തുറന്നുഷശ്രീ പോലെ
ഒരു മൌനമന്ദസ്മിതവുമായ്
കുളികഴിഞ്ഞീറന്‍ ചുരുള്‍മുടിയില്‍
കൃഷ്ണ തുളസീദളം ചാര്‍ത്തി നില്പതാരോ
ജന്മങ്ങള്‍തന്‍ യുഗവീഥികള്‍ പിന്നിട്ടു
കണ്ണനെ തേടുന്ന രാധികയോ
കണ്ണനെ തേടുന്ന രാധികയോ ...
സോപാന സംഗീത ലഹരിയില്‍ മുഴുകും
ഗോപുര തിരുനടയില്‍
സോപാന സംഗീത ലഹരിയില്‍ മുഴുകും
ഗോപുര തിരുനടയില്‍
അഗ്രേപശ്യാമി ചൊടികളില്‍ ഉണരുമൊ-
രര്‍ച്ചനാ പുഷ്പമായ് നില്പ്പവളേ
നിന്റെ കേശാദിപാദ മനോഹര രൂപം
കണ്ടു ഞാന്‍ നിര്‍വൃതി കൊണ്ടു
(സോപാന)
ആരുടെ നിഴലായ് കൂടെവരാന്‍
ആരുടെ മുരളികയാവാന്‍
ആരുടെ നിഴലായ് കൂടെവരാന്‍
ആരുടെ മുരളികയാവാന്‍
ആരുടെ മാറിലെ മാലേയക്കുളിരാവാന്‍
നിന്‍ തിരു മോഹം
(സോപാന)
thirunadavaathil thurannushashree pole
oru mounamandasmithavumaay
kulikazhinjeeran churulmudiyil
krishnathulasee dalam chaarthi nilppathaaro
janmangal than yugaveedhikal pinnittu
kannane thedunna radhikayo
kannane thedunna radhikayo...
sopaana sangeetha lahariyil muzhukum
gopura thirunadayil
sopaana sangeetha lahariyil muzhukum
gopura thirunadayil
agrepashyaami chodikalil unarumo-
rarchanaa pushpamaay nilppavale
ninte keshaadipaada manohara roopam
kandu njaan nirvrithi kondu (sopaana)
aarude nizhalaay koodevaraan
aarude muralikayaavaan
aarude nizhalaay koodevaraan
aarude muralikayaavaan
aarude maarile maaleyakkuliraavaan
nin thiru moham (sopaana)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.