
Vallyettan songs and lyrics
Top Ten Lyrics
Shivamallippoo Pozhikkum Lyrics
Writer :
Singer :
ശിവമല്ലിപ്പൂ പൊഴിയ്ക്കും മാര്‍കഴിക്കാറ്റേ
ശിവകാമിക്കോവില്‍ ചുറ്റും മാമഴക്കാറ്റേ
വനമുല്ലയ്ക്കും വാര്‍ത്തുമ്പിയ്ക്കും
ഈ മുത്തണിമുത്തുകള്‍ കൊത്തിയെടുക്കണ
തത്തകളെത്തണ പൊങ്കലിനിക്കുറിയിത്തിരി-
യിത്തിരി മരതകമഴ വേണം വേണം
(ശിവമല്ലി)
പുഴയോരം വെയില്‍കായും പരല്‍മീനും ഈ ഞാനും
മഴനൂലില്‍ മണ്ണില്‍ നല്ലൊരൂഞ്ഞാലിട്ടോളാം
മലയോരം കുടില്‍മേയും നറുമഞ്ഞും ഈ ഞാനും
ചെറുചോളപ്പൂക്കള്‍കൊണ്ടു ചില്ലു മേഞ്ഞോളാം
ഈ വെണ്ണിലാവിന്റെ വെളിച്ചത്തില്‍
മിഴി മിന്നിമിനുങ്ങി നടന്നോളാം
മഞ്ഞളരഞ്ഞ മുകില്‍ച്ചെരുവില്‍
ചെറുകാറ്റുകണക്കു പറന്നോളം
കുത്തുവിളക്കു കൊളുത്തിയ രാവിന്‍
കുമ്പിളിലമ്പിളി പാലു കുറുക്കിയ താഴ്വരയില്‍
പൂമഴയായ് പുലര്‍മഴയായ്...
(ശിവമല്ലി)
മുടിയെല്ലാം മെടയാനായ് ഒരുകോടിപ്പൂ വേണം
വള വേണം ചാന്തു വേണം ചേലയും വേണം
അണിയാരം ചാര്‍ത്താനായ് അരപ്പവന്‍ വേറെ വേണം
വിളയാടും ബൊമ്മ വേണം കൊച്ചുപാപ്പാത്തീ
ഈ കോവിലിലാവണിയുത്സവമായ്
പല കോലമയില്‍ക്കളി കുമ്മികളായ്
പടകു തുഴഞ്ഞീപ്പുഴതാണ്ടി
പല വേലകള്‍ വിരുതുകള്‍ കാണേണം
വെള്ളരി വെറ്റില വച്ചു തൊഴാം
തിരുമുമ്പിലെ മുന്തിരിച്ചന്ദനമെട്ടടിമലരുഴിയാം
മനമുഴിയാം നിറമെറിയാം...
(ശിവമല്ലി)
Shivamallippoo pozhikkum maargazhikkaatte
shivakaamikkovil chuttum maamazhakkaatte
vanamullaykkum vaarthumpikkum
ee muthanimuthukal kothiyedukkana
thathakalethana ponkalinikkuriyithiri
yithiri marathakamazha venam venam
(Shivamallippoo...)
Puzhayoram veyil kaayum paralmeenum ee njaanum
mazhanoolil mannil nalloroonjaalittolaam
malayoram kudil meyum narumanjum ee njaanum
cherucholappookkal kondu chillu menjolaam
Ee vennilaavinte velichathil
mizhi minniminungi nadannolaam
manjalaranja mukilcheruvil
cherukaattu kanakku parannolaam
kuthuvilakku koluthiya raavin
kumpililampili paalu kurukkiya thaazhvarayil
poomazhayil pularmazhayaay
(Shivamallippoo...)
Mudiyellaam medayaanaay oru kodippoo venam
vala venam chaanthu venam chelayum venam
aniyaaram chaarthaanaay arappavan vere venam
vilayaadum bomma venam kochupaappaathi
Ee kovililaavaniyulsavamaay
pala kolamayilkkali kummikalaay
padaku thuzhanjeeppuzha thaandi
pala velakal viruthukal kaanenam
vellari vettila vechu thozhaam
thirumunpile munthirichandanamettadi malaruzhiyaam
manamuzhiyaam nirameriyaam
(Shivamallippoo...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.