
Pilots songs and lyrics
Top Ten Lyrics
Poo poothu minni thennum yaamam Lyrics
Writer :
Singer :
പൂ പൂത്തു മിന്നിത്തെന്നും യാമം
മഴവില്ലേ എന്താണിന്നും മൌനം (2)
ഒരു വാക്കും മിണ്ടാതെ ചിരിമുത്തും ചിതറാതെ
ഇതള്‍ വാടും മുല്ലപ്പൂവായ്
മണിമിഴികളിലൊരു ചെറു നനവണിയുകയായ്..
പൂ പൂത്തു മിന്നിത്തെന്നും യാമം
മഴവില്ലേ എന്താണിന്നും മൌനം..
അന്തിവെയില്‍നിലാവില്‍ അണിമഞ്ഞും പെയ്യുന്നൂ
ഒരു പൂക്കാലം നിന്നെത്തേടുന്നു
കര്‍ണ്ണികാരതീരം ശ്രുതി മീട്ടിപ്പാടുന്നു
ഒരു നക്ഷത്രം വാനില്‍ മിന്നുന്നൂ..
നൂപുരങ്ങള്‍ ചാര്‍ത്താനോ നൃത്തം വെയ്ക്കാനോ
പാരിജാതം ചൂടാനോ പൊന്നില്‍ മൂടാനോ
കാത്തുവെയ്ക്കും ഈണങ്ങള്‍ കാതില്‍ മൂളാനോ
കന്നിരാവില്‍ കൈത്താരില്‍ പൂവള ചാര്‍ത്താനോ
തേനുലാവും തീരത്തെ മാൻ പോലെ
താണിറങ്ങും തങ്കത്തേരില്‍ നീ വന്നൂ..
ആരാരും കാണാതെ മുന്നില്‍ ഞാന്‍ നിന്നൂ ...
പൂ പൂത്തു മിന്നിത്തെന്നും യാമം
മഴവില്ലേ എന്താണിന്നും മൌനം...
അന്നു നിന്റെ പാട്ടിന്‍ മൊഴിയെങ്ങോ കേട്ടൂ ഞാന്‍
ഒരു സ്വപ്നത്തില്‍ നിന്നെ കണ്ടൂ ഞാന്‍
മാഞ്ഞു മാഞ്ഞു പോകും നിറസന്ധ്യാരാഗം പോല്‍
ഒരു ജന്മത്തില്‍ എങ്ങോ മാഞ്ഞൂ ഞാന്‍
തിങ്കള്‍ പോലെ ചേലോലും മാടപ്രാവല്ലേ
ഉള്ളിന്നുള്ളില്‍ ചേക്കേറാന്‍ നീയും പോരാമോ
മുത്തു കോരികോര്‍ക്കാമോ മുത്തം വെയ്ക്കാമോ
ചില്ലുതൂവല്‍ പുല്‍കാമോ പൂന്തേന്‍ നല്‍കാമോ
മാമരങ്ങള്‍ നമ്മള്‍ക്കായ് താലോലം
ചാമരങ്ങള്‍ വീശുന്നുണ്ടേ ഈ രാവില്‍
നീ മാത്രം നീ മാത്രം എന്നും എന്‍ സ്വന്തം ..
(പൂ പൂത്തു .....)
Poo poothu minni thennum yaamam
mazhaville enthaaninnum maunam (2)
oru vaakkum mindaathe chirimottum chitharaathe
ithal vaadum mullappoovaay
manimizhikaliloru cheru nanavaniyukayaay
poo poothu minni thennum yaamam
mazhaville enthaaninnum maunam
anthiveyil nilaavil animanjum peyyunnu
oru pookkaalam ninne thedunnu
karnnikaaratheeram shruthi meettippaadunnu
oru nakshthram vaanil minnunnuu
noopurangal chaarthaano..nirtham vekkaano
paarijaatham choodaano...ponnil moodaano
kaathuvekkum eenangal kaathil moolaano
kanniraavil kaithaaril poovala chaarthaano
thenulaavum theerathe maankole
thaanirangum thankatheril nee vanno
aaraarum kaanaathe munnil njaan ninnuu...
poo poothu minni thennum yaamam
mazhaville enthaaninnum maunam
annu ninte paattin mozhi engo kettuu njaan
oru swapnathil ninne kanduu njaan
maanju maanju pokum nira sandhyaa raagam pol
oru janmmathil engo maanjuu njaan
thinkal pole chelolum maadapraavalle
ullinnullil chekkeraan neeyum poraamo
muthu kori korkkaamo mutham veykkaamo
chillu thooval pulkaamo poonthen nalkaamo
maamarangal nammalkkaay thaalolam
chaamarangal veeshunnunde ee raavil
nee maathram nee maathram ennum en swantham..
(poo poothu.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.