
Harsha Bhashpam songs and lyrics
Top Ten Lyrics
Ekaadashi Dinamunarnnu Lyrics
Writer :
Singer :
ഏകാദശിദിനമുണര്‍ന്നു...
ദ്വാദശി ചേര്‍ന്നു വിടര്‍ന്നു...
കൃഷ്ണതുളസിപ്പൂക്കളുമായ് ഞാന്‍
വിഷ്ണുപൂജയ്ക്കു വന്നു...
ഞാന്‍ വിഷ്ണുപൂജയ്ക്കു വന്നു...
(ഏകാദശി...)
കൈത്തളിര്‍ നിറയെ കര്‍പ്പൂരം നേദിച്ചു
നെയ്‌ത്തിരി കൊളുത്തുമ്പോള്‍ - ഞാന്‍
നെയ്‌ത്തിരി കൊളുത്തുമ്പോള്‍ - ശ്രീപതേ
പാല്‍ക്കടല്‍ത്തിരയില്‍ പുളകങ്ങളുണര്‍ത്തും
പാഞ്ചജന്യം മുഴങ്ങുമോ - മനസ്സില്‍
പത്മദളം തെളിയുമോ?
തെളിയുമോ? തെളിയുമോ?
(ഏകാദശി...)
ശംഖുചക്രങ്ങളെ ധ്യാനിച്ചു തൃപ്പാദം
ചന്ദനം പൂശുമ്പോള്‍ - ഞാന്‍
ചന്ദനം പൂശുമ്പോള്‍ - ശ്രീഹരേ
ഓര്‍മ്മകള്‍ പുണരും തിരുക്കരമെനിക്കു
ഭാവുകങ്ങളരുളുമോ - മനസ്സില്‍
ഭഗവാനെഴുന്നള്ളുമോ?
എഴുന്നള്ളുമോ? എഴുന്നള്ളുമോ?
(ഏകാദശി...)
Ekaadashidinamunarnnu
dwaadashi chernnu vidarnnu
krishnathulasippookkalumaay njaan
vishnupoojaykku vannu njaan
vishnupoojaykku vannu
ekaadashidinamunarnnu...
kaithalir niraye karppooram nedichu
neythiri koluthumbol njaan
neythiri koluthumbol... sreepathe...
paalkkadalthirayil pulakangalunarthum
paanchajanyam muzhangumo manassil
pathmadalam theyumo
theliyumo theliyumo
ekaadashidinamunarnnu...
shankhuchakrangale dhyaanichu thruppaadam
chandanam pooshumbol njaan
chandanam pooshumbol... sreehare...
ormmakal punarum thirukkaramenikku
bhaavukangal arulumo manassil
bhagavaanezhunnallumo
ezhunnallumo ezhunnallumo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.