
Akale Aakaasam songs and lyrics
Top Ten Lyrics
Vasanthakaalam Varumennothi Lyrics
Writer :
Singer :
വസന്തകാലം വരുമെന്നോതി
വാസനപ്പൂന്തെന്നല്‍ ഈവഴിപോയ്
കരിഞ്ഞ ചില്ലയില്‍ കാവലിരിക്കും
കതിരുകാണാക്കിളി പാടി
വേനല്‍ പോയീ - ഇണക്കിളീ (വസന്തകാലം)
മൂവന്തിയണിയും സന്ധ്യാരാഗം
മുളങ്കാടിളകും മുരളീഗാനം
എന്നുമവളോടു ചൊല്ലിയിരുന്നൂ
എന്നെങ്കിലും പൂക്കള്‍ വിടരും
അന്നു നിന്‍ ചില്ലയും പൂക്കും
കണ്ണീര്‍ കുടിച്ചവള്‍ കാത്തിരുന്നു..ഓ.. (വസന്തകാലം)
പൂവാരിയെറിയും പുലരീമേഘം
കളകളമൊഴുകും അരുവീഗീതം
എന്നുമവളോടു ചൊല്ലിയിരുന്നു
എന്നെങ്കിലും രാഗം വിടരും
അന്നു നിന്നധരവും പാടും
കണ്ണീര്‍ കുടിച്ചവള്‍ കാത്തിരുന്നു..ഓ.. (വസന്തകാലം)
വേനല്‍ പോയീ - ഇണക്കിളീ
വേനല്‍ പോയീ - ഇണക്കിളീ
vasanthakaalam varumennothi
vasanappoonthennal ithuvazhipoy
karinja chillayil kaavalirikkum
kathirukaanaakkili paadi
venal poyee... inakkikkilee
moovanthiyaniyum sandhyaragam
mulankaadilakum muraleegaanam
ennumavalodu cholliyirunnu
ennenkilum pookkal vidarum
annu nin chillayum pookkum
kanneerkudichaval kaathirunnu.. oo..
poovaariyeriyum pularimekham
kalakalamozhukum aruvigeetham
ennumavalodu cholliyirunnu
ennenkilum ragam vidarum
annuninnadharavum paadum
kanneer kudichaval kaathirunnu.. oo..
venal poyee .. inakkilee
venal poyee... inakkilee
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.