
Aval Alpam Vaikippoye songs and lyrics
Top Ten Lyrics
Jeevithamoru Chumadu Vandi Lyrics
Writer :
Singer :
ജീവിതമൊരു ചുമടുവണ്ടീ ജനനമരണ വീഥികളില്‍
മനുഷ്യനും ദൈവവും ചുമച്ചുകിതച്ചു കൊണ്ടുവന്ന ചുമടുവണ്ടി
ജീവിതമൊരു ചുമടുവണ്ടി....
എത്രയെത്ര ദൈവങ്ങള്‍ തകര്‍ന്നു വീണു
എത്രയെത്ര പ്രവചനങ്ങള്‍ കൊഴിഞ്ഞു വീണൂ
ദുഖിതരേ ദുഖിതരേ
സ്വര്‍ഗ്ഗരാജ്യമിപ്പൊഴുമൊരു പഴയ വാഗ്ദാനം
പഴയ വാഗ്ദാനം
കൃഷ്ണനും പാണ്ഡവരും തോറ്റു
ക്രിസ്തുവും നബിയുമിവിടെ തോറ്റു
വിലക്കപ്പെട്ടകനിവിതച്ചു വിളവുകൊയ്യുന്നു
വിധിതെളിച്ച വഴിയില്‍ നമ്മള്‍ ചുമടെടുക്കുന്നു
ഇന്നും ചുമടെടുക്കുന്നു
എത്രയെത്ര മനുഷന്മാര്‍ മരിച്ചു വീണൂ
എത്രയെത്ര പ്രതീക്ഷകള്‍ അടര്‍ന്നുവീണൂ
സ്നേഹിതരേ.. സ്നേഹിതരേ...
സ്ഥിതിസമത്വമിപ്പൊഴുമൊരു മധുരവാഗ്ദാനം
മധുരവാഗ്ദാനം....
Jeevithamoru chumadu vandi
Janana marana veedhikalil
Manushyanum dhaivavum
Chumachu kithachu kondu vanna chumadu vandi
(jeevtiha)
Ethrayethra daivangal thakarnnu veenu
Ethrayethra pravachanangal kozhinju veenu
Dukhithare dukhithare..
Swarga rajyamippozhumoru pazhaya vaagdaanam
pazhaya vaagdaanam..
(jeevitha)
Krishnanum paandavarum thottu
Kristhuvum nabiyumivide thottu
Vilakkappetta kani vithachu vilavu koyyunnu
Vidhi thelicha vazhiyil nammal chumadedukkunnu
Innum chumadedukkunnu
Ethrayethra manushyanmaar marichu veenu
Ethrayethra pratheekshakal adarnnu veenu
Snehithare snehithare..
Sthithi samathwamippozhumoru
Madhura vaagdaanam madhura vaagdaanam
(jeevitha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.