
Kaathirunna Nikkah songs and lyrics
Top Ten Lyrics
Maadappiraave Lyrics
Writer :
Singer :
മാടപ്പിറാവേ മാടപ്പിറാവേ
മക്കത്തു പോയൊരു ഹാജിയാരേ ഹാജിയാരേ
മക്കത്തുന്നെന്തെല്ലാം കൊണ്ടുവന്നു ?
മുത്തുണ്ടോ പൊന്‍ മുത്തുച്ചിപ്പിയുണ്ടോ? (മാടപ്പിറാവേ)
മധുമാസരാവിലെ മരതകദ്വീപില്‍
മലക്കുകള്‍ കോര്‍ത്തൊരു മാലയുണ്ടോ
ഇത്താത്തായ്ക്കു ചൂടിയുറങ്ങാന്‍
ഇബിലീസു കാണാത്ത പൂവുണ്ടോ ? (മാടപ്പിറാവേ)
മഴവില്ലിന്‍ നാട്ടിലെ മൈലാഞ്ചിയുണ്ടോ
മാനത്തെ പട്ടുനൂല്‍ തട്ടമുണ്ടോ
ഇത്താത്തായ്ക്കു ചുറ്റിയുടുക്കാന്‍
വക്കത്തു കസവുള്ള കൈലിയുണ്ടോ ? (മാടപ്പിറാവേ)
അറബികള്‍ തന്നൊരു കണ്മഷിയുണ്ടോ
അലുക്കത്തു കിലുങ്ങണ തക്കയുണ്ടോ
ഇത്താത്തായ്ക്കു തേച്ചു തെറുക്കാന്‍
ഇത്തിരി കര്‍പൂര വെറ്റയുണ്ടോ (മാടപ്പിറാവേ)
maadappiraave maadappiraave
makkathu poyoru haajiyaare haajiyaare
makkathunnenthellam konduvannu
muthundo pon muthuchippiyundo (maadappiraave..)
madhumaasaravile marathakadweepil
malakkukal korthoru maalayundo
ithaathaakku choodiyurangan
ibileesu kaanatha poovundo (maadappiraave..)
mazhavillin naattile mailanchiyundo
maanathe pattunool thattamundo
iththathakkoru chuttiyudukkan
vakkathu kasavulla kailiyundo (maadappiraave..)
arabikal thannoru kanmashiyundo
alukkathu kilungana thakkayundo
iththathakku thechu therukkan
ithiri karpoora vettayundo (maadappirave..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.