
Mudramothiram songs and lyrics
Top Ten Lyrics
Bhoomi Nammude Pettamma Lyrics
Writer :
Singer :
ഭൂമി നമ്മുടെ പെറ്റമ്മ വാനമല്ലോ വളര്‍ത്തമ്മ
വര്‍ണ്ണം വിതറുമീ അമ്മമാരുള്ളപ്പോള്‍ നമ്മളനാഥരാണോ
(ഭൂമി നമ്മുടെ.....)
ഭൂമി നമ്മുടെ പെറ്റമ്മ....
പൂചൂടും ചെടിയും പുഴുവും പുല്‍ക്കൊടിയും
പറവയും മൃഗവും കൂടെപ്പിറപ്പുകള്‍
(പൂചൂടും ചെടിയും....)
ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കരഞ്ഞും
ഇവരൊത്തുകൂടുന്നീ അമ്മതന്‍ മടിയില്‍
(ഇണങ്ങിയും.....)
ഉമ്മവെച്ചുറക്കുമീ അമ്മമാരുള്ളപ്പോള്‍
നമ്മളനാഥരാണോ
(ഉമ്മവെച്ചുറക്കുമീ.....)
ഭൂമി നമ്മുടെ പെറ്റമ്മ വാനമല്ലോ വളര്‍ത്തമ്മ
വര്‍ണ്ണം വിതറുമീ അമ്മമാരുള്ളപ്പോള്‍ നമ്മളനാഥരാണോ
ഭൂമി നമ്മുടെ പെറ്റമ്മ....
പൂവിനെ നോക്കി ചിരിക്കാന്‍ പഠിക്കാം
നാവിലെ നന്മകള്‍ വാക്കുകളാക്കാം
(പൂവിനെ.....)
മനസ്സിലെന്നും സത്യഗാനം നിറയ്ക്കാം
മാതാവിന്‍ ത്യാഗത്തെ അനുദിനം വാഴ്ത്താം
(മനസ്സിലെന്നും.....)
എല്ലാമറിയുന്ന ദൈവമുള്ളപ്പോള്‍
നമ്മളനാഥരാണോ
ഭൂമി നമ്മുടെ പെറ്റമ്മ....
Bhoomi nammute pettamma
vaanamallo valarthamma
varnam vitharumee ammamaarullappol
nammalanaadharaano
(bhoomi nammute.......)
bhoomi nammute pettamma...
poochootum chetiyum puzhuvum pulkkotiyum
paravayum mrugavum kooteppirappukal
(poochootum.....)
inangiyum pinangiyum chirichum karanjum
ivarothukootunnee ammathan matiyil
(inangiyum.....)
ummavachurakkummee ammamaarullappol
nammalanaadharaano
(ummavachurakkumee.....)
bhoomi nammude pettamma
vaanamallo valarthamma
varnam vitharumee ammamaarullappol
nammalanaadharaano
bhoomi nammute pettamma...
poovine nokki chirikkaan padikaam
naavile nanmakal vaakkukalaakkaam
(poovine......)
manassilennum sathyagaanam niraykkaam
maathaavin thyaagathe anudinam vaazhthaam
(manassilennum.....)
ellaamariyunna daivamullappol
nammalanaadharaano
bhoomi nammute pettamma....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.