Nirakazcha songs and lyrics
Top Ten Lyrics
Swarnathin Kalithaamarappoo Lyrics
Writer :
Singer :
സ്വർണ്ണത്തിൻ കളിത്താമരപ്പൂവേറും മനോഹരീ
ഈ സഞ്ചാരസ്വരം മൂളി വണ്ടിൻ ദാഹം മാറ്റുമോ..
ഒരു സ്വപ്നത്തിൻ പട്ടുനൂലിൽ അഭിലാഷങ്ങൾ കൊണ്ടു തുന്നി
ലീലാലോലേ നിൻ തൂമാറിൽ
പ്രണയാഞ്ജലിയായ് ഇനി ഞാൻ ചാർത്താം..
മൌനത്തിൻ മാറാല മാറ്റി സ്നേഹത്തിൻ പൂന്തേരിലേറി
ജന്മത്തിൻ നിറക്കാഴ്ച കാണാൻ വരൂ നീ..
കാലത്തിൻ കൈത്താളമായെൻ ഗാനത്തിൻ നീർപ്പന്തലേറി
ജാലത്തിൽ കളിക്കൂട്ടുകാരാ വരാം ഞാൻ..
തേൻതിങ്കൾ നീരാമ്പൽ തേടുമ്പോൾ
വേഴാമ്പൽ കാർമേഘം തേടുമ്പോൾ
രാപ്പാടീ നിന്നുള്ളിൽ രാഗം ശ്രീരാഗം
മേലേ നീലാകാശം താഴേയാവേശം
ഇടനെഞ്ചു തേടിയാടിടുന്നു ശൃംഗാരത്തെയ്യം
മൌനത്തിൻ മാറാല മാറ്റി സ്നേഹത്തിൻ പൂന്തേരിലേറി
ജന്മത്തിൻ നിറക്കാഴ്ച കാണാൻ വരൂ നീ..
കാലത്തിൻ കൈത്താളമായെൻ ഗാനത്തിൻ നീർപ്പന്തലേറി
ജാലത്തിൽ കളിക്കൂട്ടുകാരാ വരാം ഞാൻ
സ്വർണ്ണത്തിൻ കളിത്താമരപ്പൂവേറും മനോഹരീ
ഈ സഞ്ചാരസ്വരം മൂളി വണ്ടിൻ ദാഹം മാറ്റുമോ...
ലാലാലാ ലല്ലാലലാല ലാലാലാ ലല്ലാലലാല
ലാലാലാ ലല്ലാലലാല ലല്ലാലാ... (2)
മൌനം ഞാൻ സംഗീതം നീയല്ലോ
തൂവൽ ഞാൻ ചെഞ്ചായം നീയല്ലോ
പൂവിന്മേൽ പൂ പൂക്കും ആരാമം നമ്മൾ
നിന്നിൽ ഞാൻ എന്നിൽ നീ തേടുന്നുന്മാദം
ഇനി നാളെ നാളെ നീളെ നീളെ ഓരോ സല്ലാപം..
മൌനത്തിൻ മാറാല മാറ്റി സ്നേഹത്തിൻ പൂന്തേരിലേറി
ജന്മത്തിൻ നിറക്കാഴ്ച കാണാൻ വരൂ നീ..
കാലത്തിൻ കൈത്താളമായെൻ ഗാനത്തിൻ നീർപ്പന്തലേറി
ജാലത്തിൽ കളിക്കൂട്ടുകാരാ വരാം ഞാൻ..
Swarnnathin kalithaamarappooverum manoharee
ee sanchaaraswaram mooli vandin dhaaham maattumo..
oru swapnathin pattunoolil abhilaashangal kondu thunni
leelaalole nin thoomaaril
pranayaanjaliyaay ini njaan chaarthaam..
maunathin maaraala maatti snehathin poontherileri
janmathin nirakkaazhcha kaanaan varu nee..
kaalathin kaithaalamaayen gaanathin neerppanthaleri
jaalathil kalikkoottukaaraa varaam njaan....
thenthinkal neeraambal thedumpol
vezhaambal kaarmegham thedumpol
raappaadi ninnullil raagam sreeraagam..
mele neelaakaasham thaazhe aavesham
idanenju thediyaadidunnu shringaaratheyyam..
maunathin maaraala maatti snehathin poontherileri
janmathin nirakkaazhcha kaanaan varu nee..
kaalathin kaithaalamaayen gaanathin neerppanthaleri
jaalathil kalikkoottukaaraa varaam njaan
swarnnathin kalithaamarappooverum manoharee
ee sanchaaraswaram mooli vandin dhaaham maattumo..
la la la lalallaalalaala lalala lallaalalaala..
lalalaa lallaalalaala lallallaa...(2)
maunam njaan sangeetham neeyallo
thooval njaan chenchaayam neeyallo
poovinmel poo pookkum aaraamam nammal
ninnil njaan ennil nee thedunnunmaadam
ini naale naale neele neele oro sallaapam
maunathin maaraala maatti snehathin poontherileri
janmathin nirakkaazhcha kaanaan varu nee..
kaalathin kaithaalamaayen gaanathin neerppanthaleri
jaalathil kalikkoottukaaraa varaam njaan...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.