
Nirakazcha songs and lyrics
Top Ten Lyrics
Varayum Kuriyum Lyrics
Writer :
Singer :
വരയും കുറിയും ചായം തേടുമുടൽ
അതിലെൻ വിരലിൽ മീട്ടൂ പ്രേമഗസൽ
അകലെ നിന്നൊഴുകി വന്നൂ ഞാൻ
മധുരനാദാഞ്ജലീ
എൻ ഹൃദയഛായാതലം തന്നിൽ
ഒരു നിറക്കാഴ്ചയല്ലോ നീ
രാവിൻ മാറിൽ തലോടാൻ പകൽ ചാഞ്ഞിടുമ്പോൾ
കടലിനലകളും കരളിലൊളികളും
തുടരൂ സ്വരസാധകം..
വരയും കുറിയും ചായം തേടുമുടൽ
അതിലെൻ വിരലിൽ മീട്ടൂ പ്രേമഗസൽ..
ശ്രീ രാജാരവിവർമ്മയുടെ പൊൻതൂവൽ
വരഞ്ഞൊരു ദമയന്തീ നിൻ അരയന്നമെവിടെ
കാലങ്ങൾ അയവിറക്കിയ കോലങ്ങൾ
പരമ്പരയുടെ ശീലങ്ങൾ പകർന്നെടുത്തോട്ടെ
അകലം താണ്ടി ആശകളേന്തി
ഒരു കൈത്തൂവൽ ഈവഴി വന്നു
പ്രണയം മധുരം മൂകം
കദനകുതൂഹലം അതിശയരാഗം..
വരയും കുറിയും ചായം തേടുമുടൽ
അതിലെൻ വിരലിൽ മീട്ടൂ പ്രേമഗസൽ..
കണ്ണിൽ ഞാൻ കടയുന്ന പ്രതിബിംബങ്ങൾ
നനയുന്ന കടലാസല്ലോ സഖി നിന്റെ വദനം
കാറ്റേറ്റാൽ പറന്നുയർന്നതു ചാഞ്ചാടും
മനസ്സിന്റെ മനസ്സായ് മാറും... രഹസ്യങ്ങൾ മൂളും
ചൊടിയും നാവും കാതിൽ വിളമ്പും
കഥയും പാട്ടും മാമലയാളം
മൊഴിയിൽ മിഴിയിൽ നേടും
ശയനസുഖവരം രതിമദനാന്തം
(..വരയും കുറിയും..)
Varayum kuriyum chaayam thedumudal
athilen viralil meettuu prema gahzal
akale ninnozhuki vannuu njaan
madhura naadaanjali..
en hridayachaayaathalam thannil
oru nirakkaazchayallo nee
raavin maaril thalodaan pakal chaanjidumpol
kadalinalakalum karalilolikalum
thudaruu swara saadhakam..
varayum kuriyum chaayam thedumudal
athilen viralil meettuu prema gahzal
Sree raajaaravivarmmayude ponthooval
varnjoru damayanthee nin arayannamevide
kaalangal ayavirakkiya kolangal
paramparayude sheelangal pakarnneduthotte
akalam thaandi aashakalenthi
oru kaithooval ee vazhi vannu..
pranayam madhuram mookam
kadhanakuthoohalam athishaya raagam
varayum kuriyum chaayam thedumudal
athilen viralil meettuu prema gahzal...
Kannil njaan kadayunna prathibimbangal
nanayunna kadalaassallo saghe ninte vadhanam
kaattettaal parannuyarnnathu chaanchaadum
manassinte manassaay maarum ..rahasyangal moolum
chodiyum naavum kaathil vilampum
kadhayum paattum maamalayaalam
mozhiyil mizhiyil nedum
shayanasughavaram rathimadhanaantham..
(..varayum Kuriyum..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.