
Ponn Muttyidunna Tharavu songs and lyrics
Top Ten Lyrics
Theeyilurukki Lyrics
Writer :
Singer :
തീയിലുരുക്കി തിന്തിന്ന തിന്തിന്ന
തൃത്തകിടാക്കി തിന്തിന്ന തിന്തിന്ന
തീയിലുരുക്കി തൃത്തകിടാക്കി
ചേലൊത്തൊരു മാലതീര്‍ക്കാന്‍
ഏതുപൊന്നെന്റെ തട്ടാരേ
ഏതു പൊന്ന് ഏതു പൊന്ന്?
മനസ്സിലുണ്ടേ മോഹമെന്നൊരു മണിച്ചിത്താറാവ്
അതിനെ തവിടുകൊടുത്തു വളര്‍ത്തി തട്ടാര്
ആഹ താമരയല്ലികൊടുത്തു, ചാമയുമെള്ളും കൊടുത്തു
താമരയല്ലികൊടുത്തു, ചാമയുമെള്ളും കൊടുത്തു
കുട്ടിത്താറാവിന്നു കടിഞ്ഞൂല്‍ മുട്ടയിട്ടതു പൊന്മുട്ട
അതു പൊന്മുട്ട.....
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന
(തീയിലുരുക്കി..)
മനസ്സിനുള്ളിലെ സ്നേഹമുല്ലക്കു മണിത്തിരിവന്നു
അതിലെ മലരും നുള്ളിനടക്കും പെണ്ണിന്റെ
ആഹ മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി
മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി
കണ്ണൊന്നടച്ചുതുറക്കും മുന്നെ കാണായ് വന്നതു പൂപ്പൊന്ന്
അതു പൂപ്പൊന്ന്.....
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന
(തീയിലുരുക്കി...)
theeyilurukki thinthinna..thinthinna..
thriththakidaakki thinthinna..thinthinna..
theeyilurukki thriththakidaakki
chelothoru maala theerkkan
ethu ponnente thattaare.. ethu ponnu.. ethu ponnu.. (theeyilurukki)
manassilunde mohamennoru manichi tharavu
athine thavidu koduthu valarthi thattaaru..
thattaaru.. (manasil)
aaha thaamarayalli koduthu chaamayum ellum koduthu
thaamarayalli koduthu chaamayum ellum koduthu
kutty tharavinnu kadinjool muttayittathu
ponmutta.. athu ponmutta
thinthinna.. thinthinna..thinthinna.. thinthinna.. (theeyilurukki)
manasinullile snehamullakku mani thiri vannu
athile malarum nulli nadakkum penninte.. penninte.. (manasinullile)
aaha manikya kaiviral thatti mothira kaiviral mutti
manikya kaiviral thatti mothira kaiviral mutti
kannonnadachu thurakkum munpe kaanay vannathu
poo ponnu.. athu pooo ponnu..
thinthinna.. thinthinna.. thinthinna... thinthinna... (theeyilurukki)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.