
Adhyapika songs and lyrics
Top Ten Lyrics
Kanya Nandana Lyrics
Writer :
Singer :
കന്യാനന്ദന നിന്‍ തിരുനാമമാണെന്‍
മനസ്പന്ദനമെന്നും...
കണ്ണീര്‍ കണികകള്‍ കോര്‍ത്തതാണെന്‍ വിര-
ലെണ്ണുമീ ജപമണിമാലാ
(കന്യാനന്ദന)
ചെന്നിണമാര്‍ന്ന നിന്‍ നഗ്നപാദങ്ങളാല്‍
സിന്ദൂര പുഷ്പങ്ങള്‍ ചാര്‍ത്തി
പണ്ടു കുരിശു ചുമന്നു നീ പോയൊരാ
നിന്‍ വഴി തേടിയണഞ്ഞൂ ഞാന്‍
നിന്‍ വഴി തേടിയലഞ്ഞു
(കന്യാനന്ദന)
മാറ്റുക മുന്നില്‍ നിന്നീപാനപാത്രം
എന്നാര്‍ത്തനായ് നീ അരുളീലേ
പണ്ടാര്‍ത്തനായ് നീ അരുളീലേ
ഇന്നതേ വാക്കുകള്‍ ദേവാ നിന്‍ മുന്‍പാകെ
വന്നിവള്‍ പ്രാര്‍ത്ഥിക്കയല്ലോ ദേവാ
പിന്നെയും പ്രാര്‍ത്ഥിക്കയല്ലോ........
Kanyaa nandana nin thirunaamamaanen
mana spandanamennum..
kanneerkanikakal korthathaanen vira-
lennumi japamanimaalaa..
(kanyaanandana..)
Chenninamaarnna nin nagna paadangalaal
sindhoorapushppangal chaarthi..(2)
pandu kurishu chumannu nee poyoraa
nin vazhi thediyananju njaan
nin vazhi thediyalanju
(kanyaanandana..)
Maattuka munnil ninnee paanapaathram.
ennaarthanaay nee aruleele (2)
pandaarthanaay nee aruleele
innathe vaakkukal devaa nin munpaake
vannival praarthikkayallo devaa
pinneyum praarthikkayallo....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.