
Poonthenaruvi songs and lyrics
Top Ten Lyrics
Hrudayathinoruvathil Lyrics
Writer :
Singer :
ഹൃദയത്തിനൊരു വാതില്‍
സ്‌മരണതന്‍ മണിവാതില്‍
തുറന്നു കിടന്നാലും ദുഃഖം
അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതില്‍
രത്‌നങ്ങളൊളിക്കും പൊന്നറകള്‍
പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍
രത്‌നങ്ങളൊളിക്കും പൊന്നറകള്‍
പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍
ശില്‌പങ്ങള്‍ തിളങ്ങുന്ന മച്ചകങ്ങള്‍
സര്‍പ്പങ്ങളൊളിക്കുന്ന നിലവറകള്‍
തുറന്നാല്‍ പാമ്പുകള്‍ പുറത്തു വരും
അടഞ്ഞാല്‍ രത്‌നങ്ങളിരുട്ടിലാകും
(ഹൃദയത്തിനൊരു)
കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍
കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍
അനുരാഗഭാവനാമഞ്ജരികള്‍
അവയിന്നു വ്യാമോഹനൊമ്പരങ്ങള്‍
കരഞ്ഞാല്‍ ബന്ധുക്കള്‍ പരിഹസിക്കും
ചിരിച്ചാല്‍ ബന്ധങ്ങള്‍ ഉലഞ്ഞുപോകും
(ഹൃദയത്തിനൊരു)
Hridhayathinoru vaathil
smaranathan manivaathil
Thurannu kidannaalum dukham
adanju kidannaalum dukham
Hridhayathinoru vaathil
Rathnangal olikkum ponnarakal
Pushpangal vaadiya maniyarakal
Shilpangal thilangunna machchakankal
sarpangal olikkunna nilavarakal
Thurannaal sarppangal purathuvarum
Adanjaal rathnangal iruttilaakum
Oh..
(Hridhayathin...)
Koumaaram Vidarthi kalpanakal
Youvanam koluthi mani deepangal
Anuraaga bhaavanaa manjarikal
Avayinnu vyaamoha nombarangal
Karanjaal bandhukkal parihasikkum
Chirichaal bandhangal ulanjupokum
Oh...
(Hridhayathin...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.