
Amba Ambika Ambalika songs and lyrics
Top Ten Lyrics
Olangale Kunjolangale Odi Va Lyrics
Writer :
Singer :
ആ...ആ...
ഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടിവാ...തുള്ളിയൊഴുകി വാ...
മുല്ലപ്പൂ നുരവിതറി ഓടിവാ....
മുത്താരത്തോരണമായ് ഒഴുകി വാ...
(ഓളങ്ങളേ......)
കാടുകള്‍ വസന്തത്തിന്‍ കസവുചുറ്റി
കടമ്പിനും കല്ല്യാണപ്പുടവ കിട്ടി
കാറ്റിന്റെ മുരളികള്‍ കുരവയിട്ടു
കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞു
കിളികളേ ചെല്ലക്കിളികളേ
പാടി വാ കാര്യം പറഞ്ഞു വാ
കിങ്ങിണിപ്പറവകളേ വാനിലെ
വര്‍ണ്ണപ്പൂന്തളികകളേ....
താഴമ്പൂ താഴ്വരകള്‍ മണം വിതറി
തളിരാമെന്‍ കരളാ തേന്‍കയത്തില്‍ മുങ്ങി
പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും
പരിമളം രാവായാല്‍ ലഹരിയാകും
ലതകളേ വെള്ളിക്കുലകളേ
പാടിടൂ രാഗം പാടീടൂ
ഭാവവിപഞ്ചികളേ...ഉണരും
മോഹതരംഗങ്ങളേ....
ഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടിവാ...തുള്ളിയൊഴുകി വാ...
മുല്ലപ്പൂനുര വിതറി ഓടിവാ....
മുത്താരത്തോരണമായ് ഒഴുകി വാ...
മുത്താരത്തോരണമായ് ഒഴുകി വാ...
Olangale kunjolangale otivaa thulliyozhuki vaa
mullappoo nuravithari otivaa....
muthaarathoranamaayozhuki vaa
(Olangale......)
kaatukal vasanthathin kasavuchutti
katambinum kalyaanapputava kitti
kaattinte muralikal kuravayittu
kasthoorippookaitha vayassarinjo
kilikale chellakkilikale
paati vaa kaaryam paranju vaa
kinginipparavakle vaanile
varnnapoonthalikakale...
thaazhamboo thaazhvarakal manam vithari
thaliraamen karalaathein kayathil mungi
pakalinte kalicheppu niranju thookum
parimalam raavaayaal lahariyaakum
lathakale vellikkulakale
paatitoo raagam paatitoo
bhaavavipanchikale.. unarum
mohatharangangale...
olangale kunjolangale otivaa thulliyozhuki vaa
mullappoo nuravithari otivaa
muthaarathoranamaayozhuki vaa
muthaarathoranamaayozhuki vaa
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.