
Bhoomidevi Pushpiniyaye songs and lyrics
Top Ten Lyrics
Panineer Mazha Lyrics
Writer :
Singer :
പനിനീര്‍മഴ പൂമഴ തേന്‍മഴ
മഴയില്‍ കുതിരുന്നോരഴകേ
നനയുന്നതു കഞ്ചുകമോ നിന്നെ
പൊതിയും യൌവ്വനമോ (പനിനീര്‍മഴ)
കണ്‍പീലികളില്‍ തങ്ങി - ചുണ്ടിലെ
കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി
പണ്ടു ശ്രീപാര്‍വതിയെപ്പോലെ
നിന്നെയും സുന്ദരിയാക്കി- സുന്ദരിയാക്കി (പനിനീര്‍മഴ)
മേഘപ്പൂക്കളിലൂടെ -മുകളിലെ
മഴവില്‍ പൊയ്കയിലൂടെ
കാറ്റിന്‍ ചിറകില്‍ പിടിച്ചു കയറി
കനകപ്പൂമ്പൊടി പൂശി
മണ്ണിന്‍ മനസ്സിലെ വികാരമായൊരു
മധുരമഴത്തുള്ളി
പണ്ടു ഭാഗീരഥിയെപ്പോലെ
നിന്നെയും പുഷ്പിണിയാക്കി -
പുഷ്പിണിയാക്കി (പനിനീര്‍മഴ)
Panineermazha poomazha thenmazha
mazhayil kuthirunnorazhake
nanayunnathu kanchukamo sakhee
ninne pothiyum youvvanamo
(panineermazha.....)
panineermazha poomazha thenmazha
kanpeelikalil thangi chundile
kamalakkoombukal nulli
maaril pottithakarnnu chithari
mruduromangalilidari
pokkilkkuzhiyoru thadaakamaakkiya
pavizha mazhathulli
pandu sreepaarvathiyeppole
ninneyum sundariyaakki
sundariyaakki
panineermazha poomazha thenmazha
meghappookkaliloode mukalile
mazhavilpoykayiloode
(megha....)
kaattin chirakil pidichukayari
kanakappoombodi pooshi
mannin manassile vikaaramaayoru
madhura mazhathulli
pandu bhaageerathiyepole
ninneyum pushpiniyaakki
pushpiniyaakki
(panineermazha.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.