
Seelkavathi songs and lyrics
Top Ten Lyrics
Kaarthikamanideepa Lyrics
Writer :
Singer :
കാർത്തിക മണിദീപമാലകളേ
കാറ്റത്തു നൃത്തംവെക്കും ജ്വാലകളേ
സുന്ദര കാനന സദനത്തെ വെളിച്ചത്തിൻ
നന്ദന മലർവനമാക്കിയല്ലോ നിങ്ങൾ
സുന്ദര മധുവനമാക്കിയല്ലോ
(കാർത്തിക മണിദീപമാലകളേ....)
മാനത്തെ ആശ്രമത്തിൽ മേയും മേഘങ്ങൾ
താഴത്തെ നക്ഷത്രങ്ങൾ കാണാൻ വന്നല്ലോ
മന്ദംമന്ദം സുന്ദരീ നീ മൺചിരാതു കൊളുത്തുമ്പോൾ
മനസ്സിനുള്ളിൽ സങ്കൽപ്പത്തിൻ പൊൻവിളക്കുകൾ തെളിയുന്നു
മനസ്സിലല്ലാ കൊളുത്തിടുന്നതു മണിദീപത്തിൻ കൈത്തിരി ഞാൻ
എനിക്കു കരളിൻ അമൃതം നൽകും കനക ക്ഷേത്ര കവാടത്തിൽ
(കാർത്തിക മണിദീപമാലകളേ..)
കത്തുന്ന കൈവിളക്കിലെ നർത്തനം കാണാൻ
മുഗ്ദ്ധകളാം ആമ്പൽപ്പൂക്കള്‍ നിദ്ര വെടിഞ്ഞല്ലോ
നിരന്നു കാണ്മൂ മനസ്സിനുള്ളിൽ നിറയെ സുന്ദരദീപങ്ങൾ
മലർന്നു നീന്തും വനദേവതയുടെ മണിമാളികയിലെ വൈരങ്ങൾ
(കാർത്തിക മണിദീപമാലകളേ...)
Kaarthika manideepamalakale
Kattathu nrithamvekkum jwalakale
Sundara kanana sadhanathe velichathin
Nandana malarvanamaakkiyallo ningal
Sundara madhuvanamaakkiyallo
Manathe asramathil meyum meghangal
Thazhathe nakshathrangal kanan vannallo
Mandhamandham sundari nee manchirathukoluthumpol
Manssinullil sankalppathin ponvilakkukal theliyunnu
Manassilalla koluthidunathu manideepathin kaithiri njan
Enikku karalin amritham nalkum kanaka kshethra kavadathil
(Kaarthika manidheepamalakale)
Kathunna kai vilakkile narthanam kaanan
Mugdhakalam ambal pookkal nidra vedinjallo
Nirannu kanvu manassinullil niraye sundara deepangal
Malarnnu neenthum vanadevathayude manimalikayile vairangal
(Kaarthika manidheepamalakale)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.