
Kannur Deluxe songs and lyrics
Top Ten Lyrics
Ethra Chirichaalum Lyrics
Writer :
Singer :
�
♪ ♫
എത്ര ചിരിച്ചാലും ചിരി തീരുമോ - നിന്റെ
ചിത്തിരപ്പൂവീതള്‍ ചുണ്ടില്‍
എത്ര ചൊരിഞ്ഞാലും കതിര്‍ തീരുമോ - നിന്റെ
ശില്പമനോഹര മിഴിയില്‍
// എത്ര ചിരിച്ചാലും ചിരി .. .. .. .. //
♪ ♫ ♪ ♫ ♪ ♫ ♪ ♫
എങ്ങിനെ കോരി നിറച്ചു നിന്‍ കണ്ണില്‍ - നീ
ഇത്ര വലിയ സമുദ്രം - അനുരാഗ സ്വപ്ന നീല സമുദ്രം
എങ്ങിനെ നുള്ളി വിടര്‍ത്തി നിന്‍ ഉള്ളില്‍ - നീ
ഇത്ര വലിയ വസന്തം - അനുരാഗ സപ്തവര്‍ണ്ണ വസന്തം
// എത്ര ചിരിച്ചാലും ചിരി .. .. .. .. //
♪ ♫ ♪ ♫ ♪ ♫ ♪ ♫
എന്തിനെന്‍ കണ്ണില്‍ തെളിയിച്ചു - നീ നിന്റെ
ചന്ദ്രസദൃശ്ശ വദനം - മകരന്ദ മന്ത്രപുഷ്പ വദനം
എന്തിനെന്‍ ഉള്ളില്‍ കനിഞ്ഞു - നിശ്ശബ്ദമീ
ഇന്ദ്രലോക സദനം - മധുരാഗ മന്ത്രവാദ സദനം
// എത്ര ചിരിച്ചാലും ചിരി .. .. .. .. //
// എത്ര ചിരിച്ചാലും ചിരി .. .. //
Ethra chirichaalum chiri theerumo ninte
chithirappoovithal chundil
ethra chorinjaalum kathir theerumo ninte
shilpa manohara mizhiyil
(Ethra chirichaalum...)
Engine kori nirachu nin kannil
nee ithra valiya samudram
anuraaga swapna neela samudram
engine nulli vidarthi nin ullil nee
ithra valiya vasantham
anuraaga saptha varnna vasantham
(Ethra chirichaalum...)
enthinen kannil theliyichu nee ninte
chandra sadrussa vadanam
makaranda manthra pushpa vadanam
enthinen ullil kaninju nissabdamee
Indraloka sadanam
madhuraaga manthravaada sadanam
(Ethra chirichaalum...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.