
Olavum Threeavum songs and lyrics
Top Ten Lyrics
Chaampakkam cholayil Lyrics
Writer :
Singer :
ചാമ്പക്കം ചോലയില്‍ ചന്ദന പൂഞ്ചോലയില്‍
ചാഞ്ഞു നില്‍ക്കും ചമ്പകത്തില്‍ ചങ്ങാടം കെട്ടി -
ഒരുത്തന്‍ ചങ്ങാടം കെട്ടി. (ചാമ്പക്കം ചോലയില്‍)
ആറ്റുവക്കില്‍ കന്നിവെയില്‍ കസവു നെയ്യും നേരം
കാട്ടുകിളിപ്പെണ്ണിനൊരു കവിത തോന്നിയ നേരം
പച്ചവെള്ളം ചോദിച്ചെന്റെ കൊച്ചു വീട്ടില്‍ വന്നു
ഉച്ചമരത്തണലിലവന്‍ കെസ്സു മൂളി നിന്നു
(ചാമ്പക്കം ചോലയില്‍)
നോമ്പിറക്കാന്‍ കദളിവാഴക്കൂമ്പു തേടി
തേന്‍ പുരട്ടിയ ചിരിയുമായി തൊടിയിലവന്‍ നിന്നു
കൂട്ടിലിട്ട മൈനയോടു നാട്ടുകാര്യം ചൊല്ലി
കേട്ടു നില്‍കുമെന്നെ സ്നേഹക്കടലിലവന്‍ തള്ളീ
കടലിലവന്‍ തള്ളീ.
ചാഞ്ഞു നില്‍ക്കും ചമ്പകത്തില്‍ ചങ്ങാടം കെട്ടി -
ഒരുത്തന്‍ ചങ്ങാടം കെട്ടി. (ചാമ്പക്കം)
chaambakkam cholayil chandanappooncholayil
chaanju nilkkum chambakathil changaadam ketti
oruthan changaadam ketti (chaambakkam)
attuvakkil kanniveyil kasavu neyyum neram
kaattukilippenninoru kavitha thonniya neram
pachavellam chodichente kochu veettil vannu
uchamarathanalilavan kessu mooli ninnu (chaambakkam)
nombirakkaan kadalivaazha koombu thedi
then purattiya chiriyumaayi thodiyilavan ninnu
koottilitta mainayodu naattu kaaryam cholli
kettu nilkkum enne snehakkadalilavan thalli
kadalilavan thalli
chaanju nilkkum chambakathil changaadam ketti
oruthan changaadam ketti (chaambakkam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.