
Kadathukaran songs and lyrics
Top Ten Lyrics
Kannuneer Kadalithu Lyrics
Writer :
Singer :
kannuneer kadalithu kadanjeduthal
kaalakoodamo kaniyamritho?
kaattadichu kaaru peythu
aattakiliyude inayevide?
sneha thapaswini nee enthu cheyyum
thengi karayukayallaathe?
karinthiri kathumee manvilakenthinu
kaaragrihathilerinju?
eduthu valarthiya kaiyililengine
irumbu changalayittu nee?
kaalam kanneer puzhayilozhukkiya
kadalaasu thonikal nammal
akkarayikkare aareyo thedi
akalukayallo mohangal
kannuneer kadalithu kadanjeduthal
kaalakoodamo kaniyamritho?
kaalakoodamo kaniyamritho?
കണ്ണുനീര്‍ കടലിത് കടഞ്ഞെടുത്താല്‍
കാളകൂടമോ കനിയമൃതോ?
കാറ്റടിച്ചു കാറു പെയ്തു
ആറ്റക്കിളിയുടെ ഇണയെവിടെ?
സ്നേഹ തപസ്വിനി നീ എന്തു ചെയ്യും
തേങ്ങിക്കരയുകയല്ലാതെ?
കരിന്തിരി കത്തുമീ മണ്‍വിളക്കെന്തിനു
കാരാഗ്രഹത്തിലെറിഞ്ഞു?
എടുത്തു വളര്‍ത്തിയ കൈയിലെങ്ങിനെ
ഇരുമ്പു ചങ്ങലയിട്ടു നീ
കാലം കണ്ണീര്‍പ്പുഴയിലൊഴുക്കിയ
കടലാസ്സു തോണികള്‍ നമ്മള്‍
അക്കരയിക്കരെ ആരെയോ തേടി
അകലുകയല്ലോ മോഹങ്ങള്‍
കണ്ണുനീര്‍ കടലിത് കടഞ്ഞെടുത്താല്‍
കാളകൂടമോ കനിയമൃതോ?
കാളകൂടമോ കനിയമൃതോ?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.