
Kadathukaran songs and lyrics
Top Ten Lyrics
Rajahamsame Lyrics
Writer :
Singer :
രാജഹംസമേ രാജഹംസമേ
അനുരാഗഗംഗയിൽ നിന്നെയൊഴുക്കിയതേതൊരു
രാജകുമാരി എതൊരു രാജകുമാരി
(രാജഹംസമേ...)
സ്വർഗ്ഗത്തുള്ളൊരു പനിനീർപ്പുഴയുടെ കടവിൽ
സ്വർണ്ണത്താമര നടുവിൽ ഒരു
സ്വപ്നം കണ്ടു മയങ്ങിയ
നിന്നെയുണർത്തിയതാരോ
അപ്സരകന്യകയോ
അമ്പലനർത്തകിയോ
(രാജഹംസമേ...)
ഇല്ലിമുളം കാടുകളകലെ പുല്ലാങ്കുഴലൂതി
അല്ലിമലർക്കിളി രാഗം താനം പല്ലവി പാടി
തരംഗമാലകൾ ചുറ്റുമുയർത്തി മൃദംഗമേളം
പ്രപഞ്ചനർത്തകി നൃത്തം വെയ്പൂ നിനക്കു വേണ്ടി
ഹാ നിനക്കു വേണ്ടി
നൃത്തം കണ്ടു മയങ്ങിയിരിക്കും
നീയറിയാതെ
നിഴലിലൊളിച്ചു പതുങ്ങി വരുന്നൂ
കൊലയാളികൾ ചാരേ
വില്ലു കുലച്ചു ശരം തൊടുത്തു
വില്ലൻ മലവേടൻ
വിഷം പുരട്ടിയ വില്ലാളികളുടെ
ശരം തറയ്ക്കും മുൻപേ
തകർന്നു താഴെ കാതരഹൃദയം
തളർന്നു വീഴും മുൻപേ
പറന്നു പോവുക പോവുക പോവുക
പറന്നു പോവുക നീ വേഗം
പറന്നു പോവുക നീ
(രാജഹംസമേ...)
Raajahamsame raajahamsame..
anuraaga gangayil ninneyozhukkiyathethoru
raajakumaari...ethoru raajakumaari.
(raajahamsame...raajahamsame..)
swargathulloru panineerppuzhayude kadavil
swarnnathaamara naduvil..oru
swappnam kandu mayangiya-
ninneyunarthiyathaaro...
apsara kannyakayo
ambalanarthakiyo...
(raajahamsame...)
illimulam kaadukalile pullaamkuzhaloothi
allimalarkkili raagam thaanam pallavi paadi
tharangamaalakal chuttumuyarthi mridanga melam
prapancha narthaki nrutham veyppoo
ninakkuvendi...haa ninakkuvendi..
nrutham kandu mayangiyirikkum
neeyariyaathe.
nizhalilolichu pathungi varunnu
kolayaalikal chaare
villu kulachu sharam thoduthu
villan malavedan
visham purattiya villaalikalude
sharam tharaykkum munpe
thakarnnu thaazhe kaathara hridayam
thalarnnu veezhum munpe
parannu povuka..povuka..povuka
parannu povuka nee vegam..
parannu povuka nee..
(raajahamsame...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.